ആഴക്കടലില്‍ കുടുങ്ങിയ ബോട്ടിലെ തൊഴിലാളികളെ കരക്കെത്തിച്ചു

കണ്ണൂര്‍ - കൊച്ചിയില്‍നിന്നു മത്സ്യ ബന്ധനത്തിന് പുറപ്പെട്ട് ആഴക്കടലില്‍ കുടുങ്ങിപ്പോയ ബോട്ടിലെ തൊഴിലാളികളെ കരയിലെത്തിച്ചു. ഓം മുരുക എന്ന ബോട്ടാണ്  പുറംകടലില്‍ കുടുങ്ങിയത്. തമിഴ്‌നാട് സ്വദേശികളായ 13 മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. എന്‍ജിന്‍ തകരാറു കാരണം കണ്ണൂരില്‍നിന്നു 90 നോട്ടിക്കല്‍ മൈല്‍ അകലെ മൂന്നു ദിവസം കുടുങ്ങിക്കിടന്ന ബോട്ടാണ് പത്തു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ ബോട്ട് കെട്ടി വലിച്ച് കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ അഴീക്കലില്‍ എത്തിച്ചത്.
സിപിഒ കെ. വിനീഷ്, സ്രാങ്ക് എ.മനോജ്, അസി. സ്രാങ്ക് എ.പി.ശ്രീജിത്ത്, റെസ്‌ക്യൂ ഗാര്‍ഡുമാരായ പി.വി.വിജിത്ത്, കെ.പ്രസൂണ്‍ എന്നിവരായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. മത്സ്യത്തൊഴിലാളികള്‍ സുരക്ഷിതരാണ്.

 

Latest News