ഐഫോണ്‍15 ല്‍ ലെതര്‍ കേയ്‌സുകളില്ല, പുതിയ തരം മെറ്റീരിയല്‍

മൃഗങ്ങളുടെ തൊലി ഉപയോഗിക്കുന്ന ലെതര്‍ കേയ്‌സുകള്‍ ഒഴിവാക്കാന്‍ ഐഫോണ്‍. പുതുതായി ഇറങ്ങുന്ന ഐഫോണ്‍ 15ന് വേണ്ടി പുതിയ തരം കേയ്‌സ് മെറ്റീരിയല്‍ ആപ്പിള്‍ കമ്പനി നിര്‍മിച്ചു. ലെതര്‍ കെയ്‌സുകളുടെ രൂപഭംഗി ഉള്ളവയായിരിക്കും പുതിയ കേസുകള്‍.
മൃഗത്തൊലി ഉപയോഗിച്ചുള്ള ലെതറിന് പകരം ഉപയോഗിക്കാവുന്ന കാര്‍ബണ്‍ സാന്നിധ്യം കുറഞ്ഞ പ്രകൃതി സൗഹൃദ പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച കേയ്‌സുകളാണിത്. എന്നാല്‍ ഈ കേയ്‌സുകളുടെ വിശദാംശങ്ങള്‍ കൂടുതല്‍ ലഭ്യമല്ല.
ലെതര്‍ കേയ്‌സുകള്‍ ഒഴിവാക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നതായ വാര്‍ത്ത നേരത്തെ വന്നിരുന്നു. ഫൈന്‍ വൂവന്‍ ട്വില്‍ എന്ന സാങ്കേതിക വിദ്യയില്‍ നിര്‍മിച്ചെടുത്തതാണ് ഈ കെയ്‌സ് എന്ന് മജിന്‍ ബു പറയുന്നു. ഫൈന്‍ വൂവന്‍ കേയ്‌സ് എന്നായിരിക്കും ഇതിനെ വിളിക്കുക. യു.എസില്‍ 100 ഡോളറോളം (8301 രൂപ) വിലയുണ്ടാവും.

 

Latest News