Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഉദയനിധി സ്റ്റാലിനെതിരെ നടപടി വേണം : സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് 260ലേറെ പ്രമുഖ വ്യക്തികള്‍ ഒപ്പിട്ട കത്ത്

ന്യൂദല്‍ഹി - സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസംഗം വിദ്വേഷ പ്രസംഗമാണെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് 260ലേറെ പ്രമുഖ വ്യക്തികളുടെ കത്ത്. 14 ജഡ്ജിമാരും 130 മുന്‍ ബ്യൂറോക്രാറ്റുകളും 118 മുന്‍ സൈനിക ഉദ്യോഗസ്ഥരും കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. ഉദയനിധി വിദ്വേഷ പ്രസംഗം നടത്തുക മാത്രമല്ല, അതില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് കത്തില്‍ പറയുന്നു. രാജ്യത്തെ വലിയൊരു വിഭാഗത്തിന്റെ വിശ്വാസത്തിനെതിരായ വിദ്വേഷ പ്രസംഗമാണ് ഉദയനിധി നടത്തിയതെന്നും മതേതരത്വം എന്ന അടിസ്ഥാന ഭരണഘടനാ മൂല്യത്തിന് എതിരാണ് പ്രസംഗമെന്നും ഇത് നിയമ വാഴ്ചയുടെ നഗ്നമായ ലംഘനമാണെന്നും അതിനാല്‍ സുപ്രീം കോടതി സ്വമേധയാ നടപടി എടുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

 

Latest News