Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സനാതന ധർമ്മം നിലനിൽക്കേണ്ടത് മുസ്ലിമിന്റെ കൂടി ആവശ്യം-റഹ്മത്തുല്ല ഖാസിമി

കോഴിക്കോട്- സനാതന ധർമ്മങ്ങൾ നിലനിൽക്കേണ്ടത് ഭാരതീയ ധർമ്മങ്ങളിൽ അഭിമാനിക്കുന്ന ഒരു മുസ്ലിം എന്ന നിലയിൽ എന്റെ കൂടി ആവശ്യമാണെന്ന് പ്രമുഖ പ്രഭാഷകൻ റഹ്മത്തുല്ല ഖാസിമി മൂത്തേടം. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് റഹ്മത്തുല്ല ഖാസിമി ഇക്കാര്യം പറഞ്ഞത്. സഹസ്രാബ്ദങ്ങളായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കൃത്യമായ ധർമ്മബോധവും വിശാലമായ സ്‌നേഹവും ആർദ്രമായ കരുണയും നിലനിന്നിതിൽ ഹൈന്ദവ സനാതത ധർമ്മങ്ങൾ വഹിച്ച പങ്കുവളരെ വലുതാണെന്നും റഹ്മത്തുല്ല ഖാസിമി പറഞ്ഞു. 
സനാതന ധർമ്മവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന വിവാദമായ പശ്ചാതലത്തിലാണ് റഹ്മത്തുല്ല ഖാസിമി തന്റെ അഭിപ്രായപ്രകടനം നടത്തിയത്.
 

Latest News