റിയാദില്‍ നാലംഗ കവർച്ച  സംഘം അറസ്റ്റിൽ

റിയാദ് - നാലംഗ കവർച്ച സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. പാക്കിസ്ഥാനികളും അഫ്ഗാനികളുമാണ് അറസ്റ്റിലായത്. ബ്രെയ്ക്കറുകളും കേബിളുകളും കവർന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ സൂക്ഷിച്ച് വിൽപന നടത്തുകയാണ് സംഘം ചെയ്തത്. ചോദ്യം ചെയ്യലും തെളിവ് ശേഖരിക്കലും അടക്കമുള്ള നടപടികൾ പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.

Latest News