Sorry, you need to enable JavaScript to visit this website.

ദമാമിൽ മൂന്നു ടൺ പച്ചക്കറികൾ പിടിച്ചെടുത്തു

ദമാം - നഗരമധ്യത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അശ്ശർഖിയ നഗരസഭ നടത്തിയ പരിശോധനകൾക്കിടെ ഉപയോഗശൂന്യമായ മൂന്നു ടണ്ണിലേറെ പച്ചക്കറികൾ പിടിച്ചെടുത്തു. നഗരമധ്യത്തിലെ വ്യാപാര കേന്ദ്രങ്ങളിൽ നിന്നും വഴിവാണിഭക്കാരിൽ നിന്നുമാണ് ഇത്രയും പച്ചക്കറികൾ പിടിച്ചെടുത്ത് നശിപ്പിച്ചത്. ബിൽബോർഡുകളിലും മൊബൈൽ ഫോൺ ടവറുകളിലും നഗരസഭാ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പതിമൂന്നു ഫീൽഡ് പരിശോധനകളും കഴിഞ്ഞ ദിവസങ്ങളിൽ അശ്ശർഖിയ നഗരസഭ നടത്തി. 
ദഹ്‌റാനിൽ കേടായതിനാലും പഴകി ദ്രവിച്ചതിനാലും ദീർഘകാലമായി ഉടമകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ പൊതുസ്ഥലങ്ങളിൽ കിടക്കുന്ന 20 കാറുകൾ നഗരസഭാധികൃതർ നടത്തിയ പരിശോധനകളിൽ കണ്ടെത്തി. നിശ്ചിത സമയത്തിനകം ഇവ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് കാറുകളിൽ നോട്ടീസുകൾ പതിച്ചതായും അശ്ശർഖിയ നഗരസഭ അറിയിച്ചു.
 

Latest News