Sorry, you need to enable JavaScript to visit this website.

സൈബർ ആക്രമണം; ജെയ്കിന്റെ ഭാര്യ ഗീതുവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു    

കോട്ടയം - പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതുവിന്റെ സൈബർ ആക്രമണ പരാതിയിൽ പോലീസ് കേസെടുത്തു. 'ഫാന്റം പൈലി' എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിനെ പ്രതിയാക്കി മണർക്കാട് പോലീസാണ് കേസെടുത്തത്. 
 മൂന്ന് ദിവസം മുമ്പാണ് ഗീതു കോട്ടയം എസ്.പിക്ക് പരാതി നൽകിയത്. ഫാന്റം പൈലി എന്ന പേജിൽ നിന്ന് തന്നെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ഒരു വീഡിയോ വന്നുവെന്നും അത് വ്യാപകമായി പ്രചരിച്ചിരുന്നുവെന്നും ഗീതു പരാതിയിൽ വ്യക്തമാക്കി. കോൺഗ്രസിന്റെ സൈബർ ഹാൻഡിലുകളാണ് ഈ വീഡിയോ പ്രചരിപ്പിച്ചതെന്നും ഗീതു ആരോപിച്ചിരുന്നു. ഒമ്പത് മാസം ഗർഭിണിയായ ഗീതു തന്റെ ഭർത്താവിനായി വോട്ട് അഭ്യർത്ഥിച്ച് പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ഇതിനെ വികൃതമാക്കി ചിത്രീകരിച്ചായിരുന്നു വീഡിയോ.

Latest News