പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പോളിംഗ്, ഉച്ചയ്ക്ക് ഒരു മണി വരെ 40 ശതമാനം പേര്‍ വോട്ട് ചെയ്തു

കോട്ടയം - പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഉച്ചവരെ മെച്ചപ്പെട്ട പോളിംഗ്. ഉച്ചയ്ക്ക് ഒരു മണി വരെ  40 ശതമാനത്തോളം പേര്‍ വോട്ട് രേഖപ്പെടുത്തി. വളരെ ആവേശത്തോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. ഉച്ചയ്ക്ക് മുന്‍പ് തന്നെ പോളിംഗ് ശതമാനം 40 കഴിഞ്ഞ സാഹചര്യത്തില്‍  കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനം മറികടന്നേക്കുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ കക്ഷികള്‍. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാന്‍സ്‌ജെന്‍ഡറുകളും അടക്കം മണ്ഡലത്തില്‍ 1,76,417 വോട്ടര്‍മാരാണ് വിധിയെഴുതുന്നത്.

 

Latest News