Sorry, you need to enable JavaScript to visit this website.

ജയലളിതയുടെ തോഴി വി കെ ശശികലയ്ക്കും സഹോദര ഭാര്യ ഇളവരസിക്കുമെതിരെ അറസ്റ്റ് വാറണ്ട്

ബെംഗളൂരു - ജയിലില്‍ കഴിയുമ്പോള്‍ കൂടുതല്‍ സൗകര്യങ്ങള്‍ക്കായി കൈക്കൂലി നല്‍കിയെന്ന കേസില്‍ അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി കെ ശശികലയ്ക്കും സഹോദര ഭാര്യ ഇളവരസിക്കുമെതിരെ ബെംഗളുരു കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.  അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയവേ സൗകര്യങ്ങള്‍ക്കായി കൈക്കൂലി നല്‍കിയെന്ന കേസിലാണ് അറസ്റ്റ് വാറണ്ട്. തുടര്‍ച്ചയായി നോട്ടീസ് നല്‍കിയിട്ടും ശശികലയും ഇളവരസിയും കോടതിയില്‍ ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയവേ വലിയ സൗകര്യങ്ങളാണ് ശശികലയ്ക്കും  ഇളവരസിയ്ക്കും ലഭിച്ചിരുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സഹിതം തെളിവ് പുറത്ത് വന്നിരുന്നു. ശശികലയും ഇളവരസിയും അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജാമ്യം നേടിയിരുന്നു.

 

 

Latest News