കെ.എസ്.ആര്‍.ടി.സി ടിക്കറ്റ് ബുക്കിംഗിന് പുതിയ പ്ലാറ്റ്‌ഫോം ചൊവ്വ മുതല്‍

തിരുവനന്തപുരം- കെ.എസ്.ആര്‍.ടി.സിയുടെ ടിക്കറ്റ് ബുക്കിംഗ് സംവിധാനം ചൊവ്വാഴ്ച മുതല്‍ പുതിയ പ്ലാറ്റ്‌ഫോമിലേക്ക്. www.onlineskrtcswift.com എന്ന വെബ്‌സൈറ്റും Ente KSRTC Neo OPRS എന്ന മൊബൈല്‍ ആപ്ലിക്കേഷനിലുമാണു നാളെ മുതല്‍ റിസര്‍വേഷന്‍ സൗകര്യമുള്ളത്.

കെ.എസ്.ആര്‍.ടി.സിയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം കൈകാര്യം ചെയ്തിരുന്ന അഭിബസുമായുള്ള  കരാര്‍ 2023 സെപ്റ്റംബര്‍ 30 ഓടെ അവസാനിക്കും. തുടര്‍ന്നാണു പുതിയ പ്ലാറ്റ്‌ഫോമിലേക്കു മാറുന്നത്. ഇതിനായി പുതിയ സര്‍വീസ് പ്രൊവൈഡര്‍ക്കു വേണ്ടി കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 12നു കെ.എസ്.ആര്‍.ടി.സി തന്നെ ടെന്‍ഡര്‍ വിളിച്ചിരുന്നു.
കമ്പനിയുടെ പ്രവര്‍ത്തനക്ഷമത നിരീക്ഷിക്കുന്നതിനായി 2023 മേയ് മുതല്‍ ഓഗസ്റ്റ് 31 വരെ സ്വിഫ്റ്റ് സര്‍വീസുകള്‍ക്കു മാത്രം പുതിയ പ്ലാറ്റ്‌ഫോമില്‍ പരീക്ഷണമായി ബുക്കിംഗ് സംവിധാനം ഒരുക്കിയിരുന്നു. അതു വിജയമായതിനെ തുടര്‍ന്നാണു 2023 സെപ്റ്റംബര്‍ 5 മുതല്‍ കെ.എസ്.ആര്‍.ടി.സിയുടെയും സ്വിഫ്റ്റിന്റെയും എല്ലാ സര്‍വീസുകളെയും ഉള്‍പ്പെടുത്തി ഈ പ്ലാറ്റ്‌ഫോമിന്റെ പ്രവര്‍ത്തനം പരീക്ഷണാര്‍ഥം ആരംഭിക്കുന്നത്.

 

 

Latest News