തേജ് പ്രതാപ് സിംഗ് സൈക്കിളിൽനിന്ന് വീണു 

പട്‌ന- ബിഹാറിൽ ശനിയാഴ്ച നടത്താനിരിക്കുന്ന സൈക്കിൾ മാർച്ചിന് തയാറെടുക്കുന്ന ആർ.ജെ.ഡി നേതാവും ലാലും പ്രസാദ് യാദവിന്റെ മൂത്ത മകനുമായ തേജ് പ്രതാപ് സിംഗ് സൈക്കിളിൽനിന്ന് വീണു. എൻ.ഡി.എയെ തുരത്തൂ, പെൺമക്കളെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായാണ് പാർട്ടി നാളെ സൈക്കിൾ മാർച്ച് നടത്തുന്നത്. തലസ്ഥാനത്ത് മാതാവും മുൻ മുഖ്യമന്ത്രിയുമായ രാബ്രി ദേവിയുടെ വസതി സ്ഥിതിചെയ്യുന്ന പ്രദേശത്താണ് തേജും ഏതാനും അനുയായികളും സൈക്കിൾ സവാരിക്കിറങ്ങിയത്. ഫോട്ടോ എടുക്കുന്നതിനായി ഒരു ഫോട്ടോഗ്രഫർ പിന്തുടരുന്നതിനിടെയാണ് റൗണ്ട് എബൗട്ടിൽനിന്ന് തിരിഞ്ഞ ഉടൻ തേജും സൈക്കിളും സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനു സമീപത്തായി വീണത്.  ഇതോക്കെ സ്‌പോർട്‌സ്മാൻ സ്പിരിറ്റോടെ കാണണമെന്നും കായിക താരങ്ങൾ വീണാലും എഴുന്നേറ്റു മത്സരിക്കുമെന്നും വീണ്ടും സൈക്കിളിൽ കറിയ തേജ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ശത്രുക്കൾ ആയിരക്കണക്കിനു ചോദ്യങ്ങൾ ഉന്നയിക്കാം, പക്ഷേ അതൊന്നും ആത്മവീര്യത്തെ ബാധിക്കില്ല -തേജ് പ്രതാപ് പറഞ്ഞു.  
 

Latest News