കോട്ടയം- വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മാടപ്പള്ളി തെങ്ങണ ഭാഗത്ത് ആനന്ദഭവനം വീട്ടില്‍ വിനോദ് കുമാര്‍ (37) ആണ് തൃക്കൊടിത്താനം പോലീസിന്റെ പിടിയിലായത്.
തൃക്കൊടിത്താനത്ത് താമസിക്കുന്ന യുവതിയെ ഇയാള്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു.
പരാതിയെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ പിടികൂടുകയുമായിരുന്നു.
തൃക്കൊടിത്താനം സ്റ്റേഷന്‍ എസ്. എച്ച്. ഓ ജി. അനൂപിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.