ജിദ്ദ - സൗദിയിലെ പുതിയ ഇറാന്‍ അംബാസഡര്‍ റിയാദ് ഇറാന്‍ എംബസിയില്‍ നാളെ ഔദ്യോഗിക കൃത്യനിര്‍വഹണം ആരംഭിക്കുമെന്ന് ഇറാന്‍ വിദേശ മന്ത്രാലയ വക്താവ് നാസിര്‍ കന്‍ആനി പറഞ്ഞു. ഗള്‍ഫ് കാര്യങ്ങള്‍ക്കുള്ള ഇറാന്‍ വിദേശ മന്ത്രിയുടെ അസിസ്റ്റന്റ് അലി രിദാ ഇനായത്തിയെ സൗദിയിലെ ഇറാന്‍ അംബാഡറായി നിയമിച്ചതായി ജൂണ്‍ ആറിന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏഴു വര്‍ഷത്തെ ഇടവേളക്കു ശേഷം ജൂണ്‍ ആറിന് റിയാദിലെ ഇറാന്‍ എംബസി ഇറാന്‍ അധികൃതര്‍ തുറന്നിരുന്നു.
നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ ചൈനയുടെ മധ്യസ്ഥതയില്‍ ഇരു രാജ്യങ്ങളും മാര്‍ച്ച് പത്തിന് ബെയ്ജിംഗില്‍ വെച്ച് കരാര്‍ ഒപ്പുവെക്കുകയും പിന്നീട് ഏപ്രില്‍ ആറിന് ബെയ്ജിംഗില്‍ വെച്ച് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഇറാന്‍ വിദേശ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലഹ്‌യാനും കൂടിക്കാഴ്ച നടത്തുകയും രണ്ടു മാസത്തിനുള്ളില്‍ എംബസികള്‍ തുറക്കാനുള്ള ക്രമീകരണങ്ങള്‍ ആരംഭിക്കാന്‍ ധാരണയിലെത്തുകയും ചെയ്തിരുന്നു.