Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലോറി സമരം തീർന്നില്ല; സാധന വില കുതിച്ചുകയറുമെന്ന് വ്യാപാരികൾ

കോഴിക്കോട് - ലോറി സമരം ഏഴു ദിവസമായതോടെ അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് വ്യാപാരികൾ. നിലവിൽ അരിക്കും മറ്റു സാധനങ്ങൾക്കും വില ഉയർന്നിട്ടില്ലെങ്കിലും പഞ്ചസാരയ്ക്ക് രണ്ടു രൂപ കൂടിയതായി വലിയങ്ങാടിയിലെ മൊത്ത വ്യാപാരികൾ പറഞ്ഞു. 
മറ്റു പലചരക്ക് സാധനങ്ങൾ എല്ലാം സ്റ്റോക്ക് ഉള്ളതിനാൽ ഇന്ന് രാവിലെ വരെ വിലയിൽ മാറ്റമുണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു. എന്നാൽ സമരം തുടരുകയാണെങ്കിൽ വിപണി പ്രതിസന്ധിയിലേക്ക് നീങ്ങും. അരിയുൾപ്പടെയുള്ളവയ്ക്ക് വില ഉയരാനുള്ള സാധ്യത ഏറെയാണ്. ഇന്നലെ രാവിലെയും വലിയങ്ങാടിയിൽ 17 ലോറികൾ ചരക്കുമായി എത്തിയിട്ടുണ്ട്. 
സാധാരണ ഗതിയിൽ ഉണ്ടാവുന്നതിനേക്കാൾ 10 ഓളം ലോറികളുടെ കുറവാണ് ഇന്ന് രാവിലെ വലിയങ്ങാടിയിൽ അനുഭവപ്പെട്ടത്. ചരക്ക് ചില്ലറയായി വലിയങ്ങാടിയിൽ എത്തുന്നതിനാലാണ് സാധനങ്ങളുടെ വില കുതിച്ചുയരാത്തത്. അതേസമയം പച്ചക്കറിയുടെ വിലയിൽ ഇടിവുണ്ടായതായി പാളയത്തെ പച്ചക്കറി മൊത്ത വിതരണ വ്യാപാരികൾ പറഞ്ഞു. 
ഉരുളക്കിഴങ്ങ് ഒഴികെ മറ്റ് പച്ചക്കറികൾക്കെല്ലാം വില കുറഞ്ഞിട്ടുണ്ട്. കിലോയ്ക്ക് 55 മുതൽ 60 രൂപ വരെ വിലയുണ്ടായിരുന്ന കാരറ്റിന് ഇന്നലെ രാവിലെ 50 രൂപയായി കുറയുകയായിരുന്നു. തക്കാളി ഒരു പെട്ടിക്ക് 430 രൂപയുള്ളത് 400 അയി കുറഞ്ഞു. പയർ 60 രൂപ വിലയുള്ളത് 50 ആയി കുറഞ്ഞിട്ടുണ്ട്. ലോറി സമരം ഇന്നലെ വൈകുന്നേരത്തോടെ ഒത്തുതീർപ്പാകുമെന്ന പ്രതീക്ഷയിൽ ചെറിയ വാഹനത്തിൽ ലോഡ് കണക്കിന് പച്ചക്കറി പാളയത്ത് എത്തിച്ചിട്ടുണ്ട്. പിക്കപ്പിലും മറ്റുമായി നിരവധി ലോഡെത്തിയതോടെയാണ് പച്ചക്കറിക്ക് ക്ഷാമം അനുഭവപ്പെടാത്തതെന്നും അന്യ സംസ്ഥാനങ്ങളിലെ തോട്ടങ്ങളിൽ പച്ചക്കറിക്ക് ക്ഷാമം ഇല്ലെന്നുമാണ് വ്യാപാരികൾ പറയുന്നത്. 

Latest News