ഉദയനിധി സ്റ്റാലിന്റെ തലവെട്ടുന്നവര്‍ക്ക് പത്തുകോടി പാരിതോഷികവുമായി സന്ന്യാസി

ചെന്നൈ - സനാതന ധര്‍മ്മം പരാമര്‍ശം വിവാദമായതിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ പ്രകോപനപരമായ ആഹ്വാനവുമായി അയോധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യ. ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവര്‍ക്ക് പത്ത് കോടി രൂപ പാരിതോഷികം നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.ആര്‍ക്കും തലവെട്ടാന്‍ കഴിയുന്നില്ലെങ്കില്‍ താന്‍ തന്നെ അത് ചെയ്യുമെന്നും ആചാര്യ പറഞ്ഞു.
ഉദയനിധിയുടെ പരാമര്‍ശങ്ങളെ രൂക്ഷമായി വിമര്‍ശിച്ച ആചാര്യ ഡെങ്കിപ്പനിയും മലേറിയയും പോലെ സനാതന ധര്‍മ്മത്തെ തുടച്ചുനീക്കണമെന്ന് ഡി.എം.കെ നേതാവിന് എങ്ങനെ പറയാന്‍ കഴിയുന്നുവെന്നും ചോദിച്ചു പ്രതിഷേധ സൂചകമായി ഉദയനിധിയുടെ പോസ്റ്റര്‍ വാളുകൊണ്ട് കീറുകയും പിന്നീട് കത്തിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോയും അദ്ദേഹം പങ്കുവച്ചു.

 

Latest News