ശബരിമലയിലെ സ്ത്രീ വിലക്ക് നീക്കിയാല്‍ മറ്റൊരു അയോധ്യയെന്ന് മുന്നറിയിപ്പ്

ന്യൂദല്‍ഹി- ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള പ്രവേശന വിലക്കില്‍ ഇടപെട്ടാല്‍ മറ്റൊരു അയോധ്യയുണ്ടാകുമെന്ന് ക്ഷേത്ര സംരക്ഷണ സമിതി സുപ്രീം കോടതി മുമ്പാകെ മുന്നറിയിപ്പ് നല്‍കി. കേരളത്തിലെ ക്ഷേത്രാചാരങ്ങള്‍ ഭരണഘടനക്ക് അനുസൃതമാകണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിര്‍ദേശിച്ചു. 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകള്‍ക്ക് ശബരിയില്‍ കാലങ്ങളായി തുടരുന്ന പ്രവേശന നിരോധം നീക്കാന്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് മുതിരരുതെന്നും അത് കേരളത്തില്‍ വലിയ സാമൂഹിക സംഘര്‍ഷത്തിന് ഇട വരുത്തുമെന്നും മറ്റൊരു അയോധ്യ ഉണ്ടാകുമെന്നും ക്ഷേത്ര സംരക്ഷണ സമിതിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കൈലാസനാഥ പിള്ള പറഞ്ഞു.
ശബരിമല പൊതുക്ഷേത്രമാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കില്‍ അവിടത്തെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മതവുമായി ചേര്‍ന്നു നില്‍ക്കുന്നതാകണ്ടേയെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചു. ഒരു വിഭാഗം സ്ത്രീകളെ ഒഴിവാക്കുന്നത് എങ്ങനെ അംഗീകരിക്കാനാകുമെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് ക്ഷേത്രാചാരങ്ങള്‍ ഭരണഘടനനുസൃതമാണെന്നും പറഞ്ഞു.

 

Latest News