Sorry, you need to enable JavaScript to visit this website.

ബസില്‍ കയറാന്‍ ആളുകളേറെ, കിഴക്കന്‍ പ്രവിശ്യയില്‍ പൊതുഗതാഗതം വിജയത്തിലേക്ക്

ദമാം - കിഴക്കന്‍ പ്രവിശ്യയില്‍ പൊതുഗതാഗത പദ്ധതി വന്‍ വിജയമായി മാറുന്നു. പ്രതിദിന ബസ് യാത്രക്കാരുടെ എണ്ണം 5,000 കവിഞ്ഞു. പ്രതിവര്‍ഷം 50 ലക്ഷം യാത്രക്കാരെയാണ് കിഴക്കന്‍ പ്രവിശ്യ പൊതുഗതാഗത പദ്ധതി ലക്ഷ്യമിടുന്നത്. നിലവില്‍ പദ്ധതിക്കു കീഴില്‍ 77 ബസുകളും 212 ബസ് സ്റ്റേഷനുകളുമാണുള്ളത്.
ഏഴു റൂട്ടുകളില്‍ നിലവില്‍ ബസ് സര്‍വീസുകളുണ്ട്. ഇതില്‍ പ്രധാനം ദമാം-അല്‍കോബാര്‍, ദഹ്‌റാന്‍, ഖത്തീഫ്, ഇന്‍ഡസ്ട്രിയല്‍ സിറ്റി എന്നിവയാണ്. ഒരു ദിശയില്‍ യാത്രാ ടിക്കറ്റ് നിരക്ക് 3.45 റിയാലാണ്. പത്തു റിയാലിന്റെ മാഗ്നറ്റിക് കാര്‍ഡ് ഉപയോഗിച്ചും ബസ് ആപ്പ് വഴിയും ടിക്കറ്റ് നിരക്ക് അടക്കാന്‍ കഴിയും. സാധാരണ ടിക്കറ്റുകളും ലഭ്യമാണ്.

 

Latest News