കരിപ്പൂരില്‍നിന്ന് റിയാദിലേക്ക് സര്‍വീസ് കൂട്ടി ഫ്‌ളൈനാസ്, ഇനി ആഴ്ചയില്‍ ആറ് സര്‍വീസ്

കരിപ്പൂര്‍- സൗദി അറേബ്യയിലെ റിയാദ് കേന്ദ്രമായുള്ള ഫ്‌ളൈനാസ് വിമാന കമ്പനി കേരളത്തിലേക്ക് പുതിയ രണ്ട് സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നു. പുതിയ സര്‍വീസുകള്‍ കോഴിക്കോട്-റിയാദ് സെക്ടറിലാണ് ആരംഭിക്കുന്നത്.

നിലവില്‍ ആഴ്ചയില്‍ നാല് സര്‍വീസുകളാണ് ഉള്ളത്. ഇത് ആറ് സര്‍വീസുകളായി വര്‍ധിക്കും. സര്‍വീസുകള്‍ വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഉണ്ടാകും. പ്രാദേശിക സമയം രാത്രി 12.40ന് റിയാദില്‍നിന്ന് പുറപ്പെട്ട് കോഴിക്കോട് വിമാനത്താവളത്തില്‍ രാവിലെ 8.20ന് എത്തും. തിരികെ കോഴിക്കോട് നിന്ന് രാവിലെ 9.10ന് പുറപ്പെട്ട് പ്രാദേശിക സമയം 11.45ന് റിയാദിലെത്തുന്ന വിധത്തിലാണ് പുതിയ സര്‍വീസുകള്‍.

 

Latest News