നെടുമ്പാശ്ശേരിയില്‍ 51 ലക്ഷത്തിന്റെ സ്വര്‍ണക്കടത്ത് പിടികൂടി

കൊച്ചി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ മിശ്രിതം പിടികൂടി. മലദ്വാരത്തില്‍ തന്നെയാണ് സ്വര്‍ണ മിശ്രിതം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്. 

മസ്‌ക്കത്തില്‍ നിന്നുമെത്തിയ മലപ്പുറം സ്വദേശി മുജീബ് റഹ്മാനാണ് പിടിയിലായത്. നാല് കാപ്‌സ്യൂളുകളായി 1050 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്ന് കണ്ടെത്തിയത്. ഇതിന് ഏകദേശം 51 ലക്ഷം രൂപ വില വരും.

Latest News