Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജർമൻ സംരംഭങ്ങളുമായി സഹകരിക്കാൻ ആറ് സ്റ്റാർട്ടപ്പുകൾ

ജർമൻ സംരംഭങ്ങളുമായി സഹകരിച്ച് ജർമനിയിൽ പ്രവർത്തനം വിപുലമാക്കാൻ കേരള സ്റ്റാർട്ടപ് മിഷനിലെ ആറ് സംരംഭങ്ങൾ. കേരള സ്റ്റാർട്ടപ് മിഷന്റെ നേതൃത്വത്തിൽ നടത്തിയ ജർമൻ സന്ദർശനത്തിലാണ് കമ്പനികളുടെ പ്രവർത്തന വിപുലീകരണത്തിന്റെ സോഫ്റ്റ് ലോഞ്ച് നടത്തിയത്. ഇൻഫ്യൂസറി ഫ്യൂച്ചർ ടെക് ലാബ്‌സ്, പ്ലേസ്‌പോട്‌സ്, സ്‌കീബേർഡ് ടെക്‌നോളജീസ്, ഫ്യൂസലേജ് ഇന്നൊവേഷൻസ്, ട്രാൻക്വിലിറ്റി ഐഒടി ആന്റ് ബിഗ് ഡേറ്റ സൊല്യൂഷൻസ്, ടോസിൽ സിസ്റ്റംസ് എന്നിവയുടെ സ്ഥാപകരും മേധാവികളുമാണ് കേരള സ്റ്റാർട്ടപ് മിഷൻ സംഘത്തിലുണ്ടായിരുന്നത്. ജർമനിയിലെ നോർത്ത് റൈൻ വെസ്റ്റ്ഫാലിയ (എൻആർഡബ്ല്യൂ) സംഘം സന്ദർശിച്ചു. ക്രെഫെൽഡ്, എസ്സെൻ, ഡോർട്മുൻഡ്, സോലിഗെൻ, ഡസൽഡ്രോഫ് എന്നീ നഗരങ്ങളാണ് സംഘം സന്ദർശിച്ചത്. 
യൂറോപ്യൻ ഇന്നൊവേഷൻ ഇകോസിസ്റ്റത്തിലെ സുപ്രധാന വ്യക്തിത്വങ്ങളും സ്ഥാപനങ്ങളുമായി സംഘം ആശയവിനിമയം നടത്തി. ആഗോള ഡിജിറ്റൽ ഡെമോ ഡേയിലും സ്റ്റാർട്ടപ്പുകൾ പങ്കെടുത്തു. വാണിജ്യ സഹകരണം വർധിപ്പിക്കുന്ന വിവിധ ചർച്ചകളിലും കൂടിക്കാഴ്ചകളിലും സംഘം പങ്കെടുത്തു.
സുപ്രധാനവും സാർഥകവുമായ ചർച്ചകളും നിക്ഷേപ സാധ്യതകളും ജർമൻ സന്ദർശനത്തിലൂടെ ലഭിച്ചെന്ന് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. വിദേശ വ്യവസായ അന്തീരക്ഷത്തെ കൂടുതൽ മനസ്സിലാക്കാനും പഠിക്കാനും ഇതു വഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജർമൻ ഇന്ത്യ സ്റ്റാർട്ടപ് എക്‌സ്‌ചേഞ്ച് പരിപാടി (ജിൻസെപ്) യുടെ ഭാഗമായാണ് ഈ സന്ദർശനം സംഘടിപ്പിച്ചത്. എൻആർഡബ്ല്യൂ ഗ്ലോബൽ ബിസിനസ്, ഓഫീസ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെന്റ് ഡസൽഡ്രോഫ് എന്നിവയുടെ സഹകരണവുമുണ്ടായിരുന്നു.പ്രധാനമായും 16 സെഷനുകളിലാണ് സ്റ്റാർട്ടപ്പുകൾ പങ്കെടുത്തത്. ആഗോള വിപണിയിലേക്കുള്ള സ്വന്തം തയാറെടുപ്പ് വിലയിരുത്താൻ സ്റ്റാർട്ടപ്പുകൾക്ക് അവസരം ലഭിച്ചു. സന്ദർശനത്തിന് മുമ്പേ തന്നെ ഓൺലൈനിലൂടെ നിരവധി കൂടിക്കാഴ്ചകളും ചർച്ചകളും ജിൻസെപും എൻആർഡബ്ല്യൂവുമായി നടത്തിയിരുന്നു. ഡെമോ ഡേയിൽ ഇന്ത്യൻ പവിലിയനൊരുക്കിയത് കൂടാതെ ഡസൽഡ്രോഫിലെ വ്യാവസായിക പ്രമുഖരുമായി ഉന്നതതല ചർച്ചകളും കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾ നടത്തി.

Latest News