വീണാ വിജയന്റെ മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി

കൊച്ചി - മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി. നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഈ ആവശ്യമുന്നയിച്ച് പരാതി നല്‍കിയ കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് വീണ്ടും കോടതിയെ സമീപിച്ചത്. ഗരീഷ് ബാബുവിന്റെ ആവശ്യം നേരത്തെ മുവ്വാറ്റുപുഴ കോടതി തള്ളിയിരുന്നു. ആരോപണം തെളിയിക്കുന്നതിനാവശ്യമായ പ്രാഥമിക തെളിവുകള്‍ പോലും ഹര്‍ജിയില്‍ ഇല്ലെന്നായിരുന്നു കണ്ടെത്തല്‍. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയത്. മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കും അവരുടെ സ്ഥാപനത്തിനും കൊച്ചിയിലെ കരിമണല്‍ കമ്പനിയില്‍ നിന്ന് മാസപ്പടി നല്‍കിയെന്ന ഇന്‍കം ടാക്‌സ് കണ്ടെത്തല്‍ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഹര്‍ജിയിലെ പ്രധാന വാദം. 

 

Latest News