Sorry, you need to enable JavaScript to visit this website.

വീണ്ടും പറന്നുപൊങ്ങി വിക്രം ലാൻഡർ; മറ്റൊരിടത്ത് ലാൻഡ് ചെയ്തു

മനുഷ്യദൗത്യത്തിന് പ്രതീക്ഷ നൽകുന്ന നീക്കമെന്ന് ഐ.എസ്.ആർ.ഒ

ബെംഗലൂരു - ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 ചന്ദ്രനിലിറങ്ങി ദിവസങ്ങൾക്ക് ശേഷം, വിക്രം ലാൻഡർ വീണ്ടും ചന്ദ്രോപരിതലത്തിൽ 'സോഫ്റ്റ് ലാൻഡിംഗ്' നടത്തിയതായി ഐ.എസ്.ആർ.ഒ.  മനുഷ്യദൗത്യത്തിന് പ്രതീക്ഷ നൽകുന്ന നീക്കമാണിതെന്ന് ഐ,എസ്,ആർ,ഒ പറഞ്ഞു.
30 മുതൽ 40 സെന്റിമീറ്റർ അകലേക്കാണ് നീങ്ങിയത്. കിക്ക് സ്റ്റാർട്ട് പ്രക്രിയ വഴിയാണ് ലാൻഡറിന്റെ നീക്കം. കിക്ക് സ്റ്റാർട്ട് വഴി പേടകം ഭൂമിയിൽ തിരിച്ചെത്തിക്കാൻ സാധിക്കുമെന്നും ഇതിന്റെ പരീക്ഷണം വിജയകരമാണെന്നും ഐ.എസ്.ആർ.ഒ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പഗ്യാൻ റോവറിനെ സ്ലീപ് മോഡിലേക്ക് ഐ.എസ്.ആർ.ഒ മാറ്റിയിരുന്നു. ഇപ്പോൾ വിക്രംലാൻഡറിനെ ഒരിക്കൽ കൂടി പ്രവർത്തിപ്പിച്ച് നിർണായകമായ സാങ്കേതിക നീക്കത്തിലേക്കാണ് ഐ.എസ്.ആർ.ഒ ചുവടു വെച്ചത്.
 

Latest News