ഇംറാന്‍ ഖാനും വസീം അക്രമും മാറി; ബി.ബി.സി ക്ഷമ ചോദിച്ചു

ലണ്ടന്‍- ക്രിക്കറ്റ് താരത്തില്‍നിന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി പദവിയിലേക്കുയര്‍ന്ന ഇംറാന്‍ ഖാന്റെ ജീവിത കഥക്കിടയില്‍ ബി.ബി.സി സംപ്രേഷണം ചെയ്തത് ഇടങ്കയ്യന്‍ ബൗളര്‍ വസീം അക്രമിനെ കുറിച്ചുള്ള വിവരണം. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റാനായിരുന്ന ഇംറാന്‍ ഖാന് പകരം വസീം അക്രമിനെയാണ് കാണിക്കുന്നതെന്ന് ബോധ്യപ്പെട്ടതോടെ അബദ്ധത്തിന് ബി.ബി.സി ക്ഷമ ചോദിച്ചു.
അബദ്ധം പറ്റപ്പോയി ബൗള്‍ ചെയ്യുന്നത് വസീം അക്രമാണ്. ഇംറാന്‍ ഖാനല്ല- ബി.ബി.സി ന്യൂസ് നൈറ്റ് ക്ഷമാപണ കുറിപ്പില്‍ പറഞ്ഞു.

 

Latest News