ഇടുക്കി - ആശുപത്രിയിൽനിന്ന് ഡിസ്ചാർജായ ശേഷം വീട്ടിലേക്കുള്ള മടക്കത്തിനിടെ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. ഇടുക്കി വട്ടപ്പാറ ചെമ്പുഴയിൽ അന്നമ്മ പത്രോസ് ആണ് മരിച്ചത്. രാജാക്കാട് കളത്രക്കുഴിയിൽ വച്ച് ആംബുലൻസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽനിന്ന് ഡിസ്ചാർജായ ശേഷം വീട്ടിലേക്ക് വരികയായിരുന്നു.