Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നബിദിനാഘോഷം; സമാധാനം നിലനിർത്താൻ ജാഗ്രത വേണമെന്ന് ഉവൈസി

ഹൈദരാബാദ്- തെലങ്കാനയിൽ നബിദിന ആഘോഷങ്ങൾക്ക് മുന്നോടിയായി സംസ്ഥാനത്ത് സമാധാനം നിലനിർത്താനുള്ള ആഹ്വാനവുമായി ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) പ്രസിഡന്റും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഉവൈസി.സെപ്തംബർ 28ന് സംസ്ഥാനത്ത് മിലൂദന്നബിയും ഗണേശ ചതുർത്ഥിയും ആഘോഷിക്കുകയാണ്. ഇത് കണക്കിലെടുത്ത് സമാധാനം നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം പൊതുസമ്മേളനത്തിൽ പറഞ്ഞു. 

തെലങ്കാനയിൽ സമാധാനം തകർക്കാൻ ചിലർ ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.  സമാധാനാന്തരീക്ഷം തകർക്കാൻ അവസരം കാത്തിരിക്കുന്ന ചില കുബുദ്ധികൾ സമൂഹത്തിലുണ്ടെന്ന് എംപി പറഞ്ഞു.

Latest News