ഹൈദരാബാദ്- വീട്ടിൽ അതിക്രമിച്ച് കയറി യുവാവ് നടത്തിയ ആക്രമണത്തിൽ എഞ്ചിനയറിംഗ് ബിരുദധാരിയായ യുവാവ് കൊല്ലപ്പെടുകയും സഹോദരിക്ക് പരിക്കേൽക്കുകയും ചെയ്തു. യുവതിയുമായുള്ള പ്രണയത്തിന്റെ പേരിലാണ് യുവതിയുടെ വീട്ടിലത്തിയ പ്രതി കത്തികൊണ്ട് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു
ഹോമിയോപ്പതി കോഴ്സിന് പഠിക്കുന്ന യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു ആക്രമണമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രദേശവാസികൾ യുവാവിനെ പിടികൂടി പോലീസിൽ അറിയിക്കുകയായിരുന്നു. ഇയാളെ കസ്റ്റഡിയിൽ എടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
തന്നെ യുവതി ഒഴിവാക്കുകയാണെന്ന് ആരോപിച്ചാണ് വീട്ടിലെത്തി യുവാവ് വഴക്കിട്ടത്. തർക്കത്തിനു പിന്നാലെ യുവാവ് അടുക്കളയിൽ നിന്ന് കത്തി എടുത്തു. പരിഭ്രാന്തയായ യുവതി നിലവിളിച്ചുകൊണ്ട് മുറിയിലേക്ക് ഓടിക്കയറുകയും മറ്റൊരു മുറിയിലുണ്ടായിരുന്ന സഹോദരൻ അവളെ രക്ഷിക്കുകയും ചെയ്തു.ഇതിനിടയിൽ യുവാവ് കത്തി ഉപയോഗിച്ച് യുവാവിനെ ആക്രമിച്ചതാണ് മരണത്തിൽ കലാശിച്ചത്. യുവതിയെ പിന്നീട് കാമുകൻ കുത്തി പരിക്കേൽപിച്ചു.
അയൽവാസികൾ വീട്ടിലേക്ക് ഓടിക്കയറിയാണ് അക്രമിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. കേസ് രജിസ്റ്റർ പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.