Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പുതുപ്പള്ളിയില്‍ എല്‍ ഡി എഫ് ചരിത്രം തിരുത്തുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

ഫയല്‍ ചിത്രം

കോട്ടയം -  പുതുപ്പള്ളിയില്‍ എല്‍ ഡി എഫ് ചരിത്രം തിരുത്തുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പുതുപ്പള്ളിയില്‍  എല്‍ ഡി എഫ് ജയിക്കാന്‍ പോകുന്നുവെന്ന ആത്മവിശ്വാസം ജനങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മേഖലയിലും കണ്ട ആവേശം എല്‍ ഡി എഫിന്റെ വിജയമാണ് സൂചിപ്പിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ സ്മരണ വോട്ടാക്കി വന്‍ ജയം നേടാനാകുമെന്നാണ് യു ഡി എഫ് കരുതിയത്. പക്ഷേ, കാര്യങ്ങള്‍ മാറി. വികസനവും ജനക്ഷേമവും മുന്നോട്ടുവയ്ക്കുന്ന എല്‍ ഡി എഫ് സര്‍ക്കാരിന്റെ പ്രചാരകരായി ജനങ്ങള്‍ മാറി. കേരളത്തിന്റെ പൊതുവികസനവുമായി താരതമ്യം ചെയ്യാവുന്ന ഒരവസ്ഥ പുതുപ്പള്ളിയില്‍ ഇല്ലെന്ന് യു ഡി എഫിനും ബോധ്യമായി. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടവും വികസനപ്രവര്‍ത്തനങ്ങളും ജനങ്ങളിലെത്തിച്ചു. ഫലപ്രദമായ രീതിയില്‍ പ്രചാരണം നടത്താനായെന്നും പാര്‍ട്ടിയ്ക്ക് നല്ല പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

 

Latest News