Sorry, you need to enable JavaScript to visit this website.

ഐ എസ് ആര്‍ ഒ പരീക്ഷയില്‍ കോപ്പിയടി നടത്തിയ സംഭവത്തില്‍ മൂന്ന് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രതികള്‍

തിരുവനന്തപുരം - ഐ എസ് ആര്‍ ഒ നടത്തിയ റിക്രൂട്ട്മെന്റ് പരീക്ഷയില്‍ ആള്‍മാറാട്ടവും കോപ്പിയടിയും നടത്തിയ സംഭവത്തില്‍ മൂന്ന് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രതികളാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.  പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി ആര്‍ ഡി ഒയിലെ രണ്ട് ജീവനക്കാരും കരസേനയില്‍ ക്ലര്‍ക്ക് തസ്തിയിലുള്ള ഒരാളുമാണ് പ്രതിപ്പട്ടികയിലുള്ളത്. ഇവര്‍ മൂന്നുപേരും ഇപ്പോള്‍ ഒളിവിലാണ്. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പല തസ്തികകളിലും ഇത്തരത്തില്‍ വ്യാജ നിയമനം നടന്നിട്ടുണ്ടെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ മാസമാണ് തിരുവനന്തപുരത്ത് നടന്ന് പരീക്ഷയില്‍ ക്രമക്കേട് നടന്നത്. വയറില്‍ ക്യാമറ കെട്ടിവെച്ച് ചിത്രം എടുത്ത് പുറത്തേക്ക് അയച്ച് ബ്ലൂടൂത്തും സ്മാര്‍ട്ട് വാച്ചും ഉപയോഗിച്ചായിരുന്നു പരീക്ഷയ്ക്ക് കോപ്പിയടിച്ചത്. കേസില്‍ ഇതുവരെ 9 പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്. 

 

Latest News