Sorry, you need to enable JavaScript to visit this website.

വീണ്ടും ആഞ്ഞടിച്ച് ഉദയനിധി, കോണ്‍ഗ്രസ് മുക്ത ഭാരതമെന്നാല്‍ കോണ്‍ഗ്രസുകാരെ കൊല്ലലാണോ....

ചെന്നൈ- സനാതന ധര്‍മ്മത്തെ മാത്രമാണ് ഞാന്‍ വിമര്‍ശിച്ചതെന്നും  സനാതന ധര്‍മ്മം തുടച്ചുനീക്കപ്പെടണമെന്നും തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍. ഇക്കാര്യത്തില്‍ മാറ്റമില്ലെന്ന് അദ്ദേഹം ചെന്നൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഞാന്‍ ഇത് തുടര്‍ച്ചയായി പറയും. ഞാന്‍ വംശഹത്യക്ക്  ആഹ്വാനം ചെയ്തുവെന്ന ചിലരുടെ വാദം ബാലിശമാണ്. ദ്രാവിഡംവേണ്ടെന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം ഡി.എം.കെക്കാരെ കൊല്ലണമെന്നാണോ? 'കോണ്‍ഗ്രസ് മുക്ത് ഭാരത്' എന്ന് പ്രധാനമന്ത്രി മോഡി പറയുമ്പോള്‍ അതിനര്‍ത്ഥം കോണ്‍ഗ്രസുകാരെ കൊല്ലണമെന്നാണോ? എന്താണ് സനാതന? സനാതനം എന്നാല്‍ ഒന്നും മാറ്റേണ്ടതില്ല, എല്ലാം ശാശ്വതമാണ്. എന്നാല്‍ ദ്രാവിഡ മാതൃക മാറ്റത്തിന് ആഹ്വാനം ചെയ്യുന്നു, എല്ലാവരും തുല്യരായിരിക്കണം. എന്റെ പ്രസ്താവന വളച്ചൊടിക്കുകയും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന ബി.ജെ.പി അവരുടെ പതിവ് ജോലി ചെയ്യുന്നു. അവര്‍ എനിക്കെതിരെ എന്ത് കേസ് കൊടുത്താലും നേരിടാന്‍ ഞാന്‍ തയ്യാറാണ്. ബി.ജെ.പിക്ക് ഇന്ത്യ സഖ്യത്തെ പേടിയാണ്. ഒരു കുലം, ഒരു ദൈവം എന്നതാണ് ഡി.എം.കെയുടെ നയമെന്ന് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

 

Latest News