കരുണാനിധിയുടെ ആരോഗ്യനില വഷളായി

ചെന്നൈ- മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും ദ്രാവിഡ മുന്നേട്ര കഴകം (ഡി.എം.കെ) അധ്യക്ഷനുമായ കെ. കരുണാനിധിയുടെ ആരോഗ്യനില വഷളായതായി കാവേരി ഹോസ്പിറ്റല്‍ പ്രസ്താവനയില്‍ അറിയിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കാരണം ചെന്നൈ ഗോപാലപുരത്തെ വീട്ടില്‍ ഡോക്ടര്‍മാരുടെ മുഴുസമയ നിരീക്ഷണത്തിലാണ് അദ്ദേഹം. മുത്രാശയത്തിലെ അണുബാധ മൂലമുള്ള പനിയുണ്ടെന്നും അദ്ദേഹത്തെ പരിശോധിക്കുന്ന കാവേരി ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. സന്ദര്‍ശകര്‍ക്ക് വീട്ടില്‍ കര്‍ശനമായ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ജൂലൈ 18-നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ചികിത്സയ്ക്കു ശേഷം വൈകുന്നേരം ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

Latest News