ഇടുക്കി-ഏലക്ക വില ഉയര്‍ന്നതോടെ തോട്ടങ്ങളില്‍ മോഷണം തുടര്‍ച്ചയാകുന്നു. കഴിഞ്ഞ ദിവസം വണ്ടന്‍മേട് ഹേമക്കടവില്‍ 200 ഓളം ചെടികളില്‍ നിന്നാണ് കായ മോഷണം പോയത്.
കാക്കാട്ട് ഷൈണന്റെ ഏലത്തോട്ടത്തില്‍ നിന്നാണ് പച്ച ഏലക്ക കടത്തിയത്. ഓണത്തോടനുബന്ധിച്ച് ഏതാനും ദിവസങ്ങളില്‍ തോട്ടത്തില്‍ പണി നടന്നിരുന്നില്ല. ഈ സമയത്താണ് ഏകദേശം 200 കിലോയോളം ഏലക്കാ മോഷണം പോയത്.
അവധി കഴിഞ്ഞ് തോട്ടത്തിലെത്തിയ തൊഴിലാളികളാണ് മോഷണ വിവരം അറിയുന്നത്. തണ്ടടക്കം ഏലക്ക പറിച്ച നിലയിലാണ്. വണ്ടന്‍മേട് പോലീസ് അന്വേഷണം നടത്തി വരുന്നു.