ന്യൂ ലാമ്പുലെയിനിലെ അവസാന 10 കുക്കി കുടുംബങ്ങളേയും സര്‍ക്കാര്‍ ഒഴിപ്പിച്ചു

ഇംഫാല്‍- ന്യൂ ലാമ്പുലെയിനില്‍ നിന്നും അവസാനത്തെ 10 കുക്കി കുടുംബങ്ങളെയും സര്‍ക്കാര്‍ ഒഴിപ്പിച്ചു. മണിപ്പൂരിലെ വംശീയ കലാപത്തിനു ശേഷം ഇവിടെ തുടര്‍ന്ന 24 കുക്കി വംശജരെയാണ് ഒഴിപ്പിച്ചത്.

കുക്കി വംശജര്‍ കൂടുതലായി കഴിയുന്ന കാന്‍ഗ്‌പോക്പി ജില്ലയിലെ മോട്ട്ബംഗിലേക്കു 10 കുടുംബങ്ങളെയും നിര്‍ബന്ധിച്ചു മാറ്റുകയായിരുന്നു. തങ്ങളെ ന്യൂ ലാമ്പുലെയിനില്‍നിന്നും ബലമായി ഒഴിപ്പിക്കുകയായിരുന്നെന്നും ധരിച്ച വസ്ത്രങ്ങളല്ലാതെ മറ്റൊന്നും എടുക്കാന്‍ അനുവദിച്ചില്ലെന്നും കുക്കി വംശജര്‍ ആരോപിച്ചു.

മെയ് നാലിനു വംശീയ കലാപം ആരംഭിച്ചതിനു പിന്നാലെ ന്യൂ ലാമ്പുലെയിനില്‍നിന്നും 300ഓളം കുടുംബങ്ങള്‍ ഒഴിഞ്ഞുപോയിരുന്നു. എന്നാല്‍ പതിറ്റാണ്ടുകളായി താമസിച്ചിരുന്ന സ്ഥലത്തുനിന്നും വിട്ടുപോവാന്‍ തയ്യാറാകാതിരുന്ന അവസാന കുക്കി കുടുംബങ്ങളെയാണു സര്‍ക്കാര്‍ ഇടപെട്ട് ഒഴിപ്പിച്ചത്.

Latest News