Sorry, you need to enable JavaScript to visit this website.

സൗദിയിലെ സിനിമാ വിനോദ മേഖല കുതിപ്പില്‍, വരുമാനം 535 ദശലക്ഷം റിയാല്‍ കവിഞ്ഞു

റിയാദ്- മധ്യപൗരസ്ത്യ മേഖലയിലെ ഏറ്റവും വലിയ സിനിമാ വിനോദ മേഖലയായി സൗദി അറേബ്യ മാറിയതായും സൗദി വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി അതിവേഗം നീങ്ങുകയാണെന്നും ഓഡിയോവിഷ്വല്‍ മീഡിയ ജനറല്‍ കമ്മീഷന്‍ അറിയിച്ചു.
'സൗദി അറേബ്യയില്‍ സിനിമാ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതിന് ശേഷം വരുമാനം 535 ദശലക്ഷം റിയാല്‍ കവിഞ്ഞു, പത്ത് ദശലക്ഷത്തിലധികം ടിക്കറ്റുകള്‍ ഇതിനകം വിറ്റതായി ജനറല്‍ കമ്മീഷനെ ഉദ്ധരിച്ച് ഉക്കാദ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇരുപതിലധികം നഗരങ്ങളിലെ സൗദി സിനിമാശാലകളിലെ സീറ്റുകളുടെ എണ്ണം 64,000 ലധികമാണെന്നും ഏഴിലധികം ഓപ്പറേറ്റര്‍മാരുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
സൗദി സിനിമയിലെ സിനിമകള്‍ ശക്തവും സജീവവുമായ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. ഇതുവരെ 33 ലധികം സൗദി സിനിമകള്‍ പ്രദര്‍ശിപ്പിച്ചു.
ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോവിഷ്വല്‍ മീഡിയയുടെ അഭിപ്രായത്തില്‍, 1.2 ദശലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റഴിക്കുകയും 84 ദശലക്ഷത്തിലധികം വരുമാനം നേടുകയും ചെയ്ത ടോപ്പ് ഗണ്‍: മാവെറിക്ക് ആണ് ബോക്‌സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം

 

Latest News