Sorry, you need to enable JavaScript to visit this website.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളില്‍ ട്രംപിന് പിന്തുണ 60 ശതമാനമെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ സര്‍വേ

വാഷിംഗ്ടണ്‍- റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പില്‍ യു. എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റിപ്പബ്ലിക്കന്‍മാരില്‍ 60 ശതമാനത്തിന്റേയും പിന്തുണ നേടുമെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ സര്‍വേ.

സമീപകാല വോട്ടെടുപ്പ് പ്രകാരം റിപ്പബ്ലിക്കന്‍ വോട്ടര്‍മാരില്‍ ഭൂരിഭാഗവും മുന്‍ പ്രസിഡന്റിനെതിരെയുള്ള നാല് ക്രിമിനല്‍ കുറ്റങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് കരുതുന്നത്. ഏപ്രിലില്‍ നടത്തിയ സമാനമായ സര്‍വേയില്‍ നിന്നും വ്യത്യസ്തമായി 59 ശതമാനം പിന്തുണയോടെ ട്രംപ് ഫ്ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസിനെക്കാള്‍ ലീഡ് ഇരട്ടിയാക്കി. 

നിലവില്‍ ട്രംപിന് ശക്തമായ വെല്ലുവിളികള്‍ പാര്‍ട്ടിിയല്‍ ഇല്ലെന്നാണ് സര്‍വെയുടെ കണ്ടെത്തല്‍. വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പ്രകാരം ഏപ്രിലില്‍ നിന്ന് 11 ശതമാനം പോയിന്റ് കൂടുതലാണ് ട്രംപിന് ലഭിച്ചിരിക്കുന്നത്. 

സൗത്ത് കരോലിന മുന്‍ ഗവര്‍ണര്‍ നിക്കി ഹേലിക്ക് എട്ട് ശതമാനമാണ് പാര്‍ട്ടി വോര്‍ട്ടര്‍മാരുടെ പിന്തുണ. വ്യവസായിയും ഇന്ത്യന്‍ വംശജനുമായ വിവേക് രാമസ്വാമിക്ക് അഞ്ച് ശതമാനം, ന്യൂജേഴ്‌സി മു്ന്‍ ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റിക്ക് മൂന്ന് ശതമാനം, മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനും സൗത്ത് കരോലിന റിപ്പബ്ലിക്കന്‍ സെനറ്റര്‍ ടിം സ്‌കോട്ടിനും രണ്ട് ശതമാനം വീതവുമാണ് പിന്തുണ ലഭിച്ചിരിക്കുന്നത്. 

ക്രിമിനല്‍ നടപടികള്‍ ട്രംപിന് തെരഞ്ഞെടുപ്പില്‍ അനുകൂലമായി മാറിയെന്നാണ് സര്‍വേ പറയുന്നത്. 16 ശതമാനം പേര്‍ മാത്രമാണ് തെരഞ്ഞെടുപ്പ് സാക്ഷ്യപ്പെടുത്തുന്നതില്‍ നിന്ന് കോണ്‍ഗ്രസിനെ തടയാന്‍ ട്രംപ് നിയമവിരുദ്ധമായി ശ്രമിച്ചതെന്ന് അഭിപ്രായപ്പെട്ടത്.

ഓഗസ്റ്റ് 24 മുതല്‍ 30 വരെയാണ്  വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ വോട്ടെടുപ്പ് നടത്തിയത്. രജിസ്റ്റര്‍ ചെയ്ത 1,500 വോട്ടര്‍മാരെയും 600 പ്രാഥമിക വോട്ടര്‍മാരെയും ഫോണ്‍ കോളുകളിലൂടെയും ഇന്റര്‍നെറ്റ് പോളിംഗിലൂടെയും അഭിമുഖം നടത്തിയാണ് ഫലം തയ്യാറാക്കിയത്.

Latest News