സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനായി; ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്ണന്റെ മകൾ അഭിരാമിയാണ് വധു

കൊച്ചി - മേപ്പാടിയൻ സിനിമയുടെ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനായി. ബി.ജെ.പി സംസ്ഥാന വൈസ്പ്രസിഡന്റ് എ.എൻ രാധാകൃഷ്ണന്റെ മകളും സിവിൽ സർവീസ് പഠിതാവുമായ അഭിരാമിയാണ് വധു. 
 കൊച്ചി ചേരനെല്ലൂർ വേവ് വെഡ്ഡിംഗ് സെന്ററിൽ നടന്ന വിവാഹ ചടങ്ങിൽ സിനിമ, രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.
ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിളള, ഝാർഖണ്ഡ് ഗവർണർ സി.പി രാധാകൃഷ്ണൻ, നടൻ മമ്മൂട്ടി, വ്യവസായ പ്രമുഖമൻ എം.എ യൂസഫലി, സംവിധായകൻ സത്യൻ അന്തിക്കാട്, നടൻമാരായ സുരേഷ് ഗോപി, ഉണ്ണിമുകുന്ദൻ, മധുപാൽ, ദേവൻ, രഞ്ജി പണിക്കർ, വിവേക് ഗോപൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, ജനറൽ സെക്രട്ടറി എം.ടി രമേശ്, മേജർ രവി തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖർ അടക്കം ചടങ്ങിൽ സംബന്ധിച്ചു.
 

Latest News