സഹോദരിമാരായ രണ്ട് യുവതികളെ ബലാത്സംഗം ചെയ്തു; ബി.ജെ.പി നേതാവിന്റെ മകനടക്കം 10 പേർ അറസ്റ്റിൽ

റാ​യ്പു​ർ- ഛത്തീ​സ്ഗ​ഡി​ലെ റാ​യ്പു​രി​ൽ സ​ഹോ​ദ​രി​മാ​രെ ബലാത്സംഗം സം​ഭ​വ​ത്തി​ൽ ബി​ജെ​പി നേ​താ​വി​ന്‍റെ മ​ക​ൻ ഉ​ൾ​പ്പെ​ടെ 10 പേ​ർ അ​റ​സ്റ്റി​ൽ. ര​ക്ഷാ​ബ​ന്ധ​ൻ ആ​ഘോ​ഷ​ത്തി​നു ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ര​ണ്ട് സ​ഹോ​ദ​രി​മാ​രാ​ണ് കൂ​ട്ട​ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. 

സ​ഹോ​ദ​രി​മാ​രി​ൽ ഒ​രാ​ളു​ടെ പ്ര​തി​ശ്രു​ത​വ​ര​നു​മാ​യി ര​ക്ഷാ​ബ​ന്ധ​ൻ ആ​ഘോ​ഷി​ച്ച ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. വ​ഴി​യി​ൽ, യു​വ​തി​ക​ളെ ബി​ജെ​പി നേ​താ​വി​ന്‍റെ മ​ക​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ക്ര​മി​ക​ൾ ത​ട​ഞ്ഞു​നി​ർ​ത്തി. മൂ​ന്നു പേ​രാ​ണ് യു​വ​തി​ക​ളെ ആ​ദ്യം ആ​ക്ര​മി​ച്ച​ത്. ഇ​വ​ർ യു​വ​തി​ക​ളു​ടെ പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ത​ട്ടി​യെ​ടു​ത്തു. ഈ ​സ​മ​യം നാ​ല് ബൈ​ക്കു​ക​ളി​ലാ​യി മ​റ്റ് ഏ​ഴു​പേ​രും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. ഇ​വ​ർ പെ​ൺ​കു​ട്ടി​ക​ളെ പ്ര​ധാ​ന റോ​ഡി​ൽ​നി​ന്നും ഒ​ഴി​ഞ്ഞ ഇ​ട​ത്തേ​ക്ക് ബ​ല​മാ​യി പി​ടി​ച്ചു​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 

പെ​ൺ​കു​ട്ടി​ക​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന യു​വാ​വി​നെ പ്രതികൾ മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി. സം​ഭ​വ​ത്തി​ൽ  കേ​സെ​ടു​ത്ത പോലീസ് പ്രാ​ദേ​ശി​ക ബി​ജെ​പി നേ​താ​വി​ന്‍റെ മ​ക​ൻ ഉ​ൾ​പ്പെ​ടെ 10 പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Latest News