Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സനാതന ധർമം ഉന്മൂലനം ചെയ്യണം; പ്രസ്താവനയിൽ അകലം പാലിച്ച് കോൺഗ്രസ്, മതവികാരം വ്രണപ്പെടുത്തില്ല

മുംബൈ- സനാതന ധർമ്മത്തെ കൊതുകുകൾ, ഡെങ്കിപ്പനി, മലേറിയ, കൊറോണ എന്നിവക്ക് സമമാക്കിയ  ഡിഎംകെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയിൽ നിന്ന് അകലം പാലിച്ച് കോൺഗ്രസ്.  മതവികാരം വ്രണപ്പെടുത്തുന്നതിൽ പാർട്ടി വിശ്വസിക്കുന്നില്ലെന്ന് കോൺഗ്രസ് ഹാരാഷ്ട്ര അധ്യക്ഷൻ നാനാ പടോലെ പറഞ്ഞു. തമിഴ്‌നാട്ടിലെ ഡി.എം.കെ സർക്കാരിൽ സഖ്യകക്ഷിയാണ് കോൺഗ്രസ്.

ശനിയാഴ്ച ചെന്നൈയിൽ നടന്ന  സമ്മേളനത്തിലാണ് തമിഴ്‌നാട്  കായിക യുവജനകാര്യ മന്ത്രിയായ ഉദയനിധി സ്റ്റാലിന് സനാതന ധർമ്മത്തിനെതിരെ ആഞ്ഞടിച്ചത്. കുറച്ച് കാര്യങ്ങളെ എതിർക്കാൻ കഴിയില്ലെന്നും അവ ഉന്മൂലനം ചെയ്യണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഡെങ്കിയെയോ, കൊതുകിനെയോ, മലേറിയയെയോ, കൊറോണയെയോ നമുക്ക് എതിർക്കാൻ കഴിയില്ല, അവയെ തുരത്തണം. അതുപോലെ സനാതന (സനാതന ധർമ്മം) ഉന്മൂലനം ചെയ്യണം. കേവലം സനാതനത്തെ എതിർക്കുന്നതിനുപകരം അത് ഉന്മൂലനം ചെയ്യണം-അദ്ദേഹം പറഞ്ഞു.

സർവ ധർമ സമ ഭവ’ (എല്ലാ മതങ്ങളും ഒന്നുതന്നെ) എന്ന അംബേദ്കറുടെ പരാമർശം  നാന് പടോലെ ചൂണ്ടിക്കാട്ടി. ഞങ്ങളുടെ നിലപാട് വ്യക്തമാണ്. ആരുടെയും മതവികാരം വ്രണപ്പെടുത്തുന്നതിൽ കോൺഗ്രസ്  വിശ്വസിക്കുന്നില്ല. മറ്റൊരാളുടെ പ്രസ്താവനയുടെ ഉത്തരവാദിത്തം ഞങ്ങൾക്ക് ഏറ്റെടുക്കാൻ കഴിയില്ല. എന്നാൽ ഞങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്- കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.

കോൺഗ്രസും ഡിഎംകെയും പ്രതിപക്ഷ സഖ്യമായ  ഇന്ത്യൻ നാഷണൽ ഡെമോക്രാറ്റിക് ഇൻക്ലൂസീവ് അലയൻസിൽ (ഇന്ത്യ) പങ്കാളികളാണ്.

 

Latest News