ബാലനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍  47കാരന് അഞ്ചു വര്‍ഷം കഠിന തടവും പിഴയും 

കോഴിക്കോട്-പത്തുവയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ 47കാരന് അഞ്ചുവര്‍ഷം കഠിനടവും 20000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചേമഞ്ചേരി പൂക്കാട് പന്തലവയല്‍കുനി വീട്ടില്‍ നിസാറിനെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി എം. സുഹൈബാണ് ശിക്ഷ വിധിച്ചത്. 2020ലാണ് കേസിനാസ്പദമായ സംഭവം. ബന്ധുവീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടിയെ പ്രതി നിര്‍മ്മാണം നടക്കുന്ന ആളൊഴിഞ്ഞ വീട്ടിലേക്ക് ബലമായി കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നെന്നാണ് കേസ്. ഇവിടെ നിന്ന് രക്ഷപ്പെട്ട കുട്ടി മാതാവിനോട് വിവരം പറയുകയും കുട്ടിയുടെ ബന്ധുക്കള്‍ പ്രതിയെ തടഞ്ഞുവച്ച് പോലീസിന് കൈമാറുകയുമായിരുന്നു. കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സബ് ഇന്‍സ്‌പെക്ടര്‍ കെ. സേതുമാധവനാണ് അന്വേഷിച്ചത്.
 

Latest News