VIDEO: രാഹുലിന് വേണ്ടി മാട്ടിറച്ചി പാകം ചെയ്ത് ലാലു, ഒപ്പം രാഷ്ട്രീയ ചര്‍ച്ചയും

ന്യൂദല്‍ഹി- മുംബൈയില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മൂന്നാം യോഗം ചേര്‍ന്നതിന് തൊട്ടുപിന്നാലെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) തലവന്‍ ലാലു പ്രസാദ് യാദവും കുടുംബവുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി. മകളും ആര്‍.ജെ.ഡി എം.പിയുമായ മിസ ഭാരതിയുടെ ദല്‍ഹിയിലെ വസതിയില്‍ നടത്തിയ പ്രത്യേക കൂടിക്കാഴ്ചയുടെ വീഡിയോ രാഹുല്‍

ഭക്ഷണവും രാഷ്ട്രീയവുമൊക്കെ വിഷയമായ ചര്‍ച്ചക്കിടെ  ബിഹാറിലെ സ്‌പെഷ്യല്‍ 'ചമ്പാരന്‍ ആട്ടിറച്ചി' പാകം ചെയ്യുന്ന ലാലു യാദവില്‍നിന്ന് അദ്ദേഹം കുറിപ്പുകള്‍ എടുക്കുന്നത് കാണാം. 'ലാലു ജി ഇതില്‍ (പാചകം) ചാമ്പ്യനാണ്, അതിനാല്‍ ഞാനും പഠിക്കാന്‍ തീരുമാനിച്ചു- രാഹുല്‍ ഗാന്ധി വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം.

Latest News