Sorry, you need to enable JavaScript to visit this website.

ക്യുആർ കോഡ് സ്‌കാൻ ചെയ്യാൻ ഐഫോണിൽ ക്യാമറ മതി

ഐഫോണിൽ ക്യുആർ കോഡ് സ്‌കാൻ ചെയ്യാൻ പ്രത്യേക അപ്ലിക്കേഷൻ ആവശ്യമില്ല. ഐഒസ് 11 ഇൻസ്റ്റാൾ ചെയ്ത ഐഫോൺ ആണെങ്കിൽ ക്യാമറ തന്നെ ക്യുആർ കോഡ് സ്‌കാൻ ചെയ്യാൻ ഉപയോഗിക്കാം. 
കോഡിനു നേരെ ക്യാമറ പിടിച്ചാൽ സൈറ്റിന്റെ ലിങ്ക് തുറക്കുന്നതായുള്ള നോട്ടിഫിക്കേഷൻ ലഭിക്കും. ഒരു വൈഫൈ നെറ്റ്‌വർക്കിന്റെ പേരും പാസ്‌കോഡും ഉൾക്കൊള്ളുന്നതാണ് ക്യൂആർ കോഡ് എങ്കിൽ ഒറ്റ ടാപ്പിന് വൈഫ് നെറ്റ്‌വർക്കിൽ ചേരാം. അത് ഒരാളുടെ കോൺടാക്ട് വിവരങ്ങൾ ഉൾക്കൊള്ളുന്നതാണെങ്കിൽ അത് നിങ്ങളുടെ ഐഫോൺ കോൺടാക്ടുകളിൽ ചേർക്കാം. 
ക്യാമറ ക്യആർ കോഡിനു നേരെ കാണിച്ചിട്ടും നോട്ടിഫിക്കേഷൻ ലഭിക്കുന്നില്ലെങ്കിൽ ഈ ഫീച്ചർ എനേബിൾ ചെയ്തിട്ടുണ്ടോ എന്നു പരിശോധിക്കുക. 
ഇല്ലെങ്കിൽ സെറ്റിംഗ്‌സിൽ ക്യാമറയിൽ സ്‌കാൻ ക്യുആർ കോഡ് എനേബിൾ ചെയ്യാം. വളരെ സൗകര്യപ്രദമാണ് ക്യുആർ കോഡുകൾ. ഏതു തരത്തിലുള്ള ക്യുആർ കോഡ് ഉണ്ടാക്കാനും സൗജന്യ സംവിധാനമൊരുക്കുന്ന സൈറ്റുകൾ ലഭ്യമാണ്. 
മലയാളം ന്യൂസ് വെബ്‌സൈറ്റിന്റെ ക്യുആർ കോഡ് ഇതോടൊപ്പം. ഐഫോൺ  ക്യാമറ പിടിച്ചു നോക്കൂ. സൈറ്റ് തുറക്കാനുള്ള നോട്ടിഫിക്കേഷൻ കാണാം. 

Latest News