നരേഷ് ഗോയലിനെ സെപ്റ്റം.11 വരെ റിമാന്‍ഡ് ചെയ്തു

മുംബൈ- 538 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ ജെറ്റ് എയര്‍വേയ്‌സിന്റെ സ്ഥാപകന്‍ നരേഷ് ഗോയലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പ്രത്യേക പിഎംഎല്‍എ (പണം വെളുപ്പിക്കല്‍ തടയല്‍ നിയമം) കോടതി സെപ്റ്റംബര്‍ 11 വരെ റിമാന്‍ഡ് ചെയ്തു. കാനറ ബാങ്ക് നല്‍കിയ പരാതിയിലാണ് രജിസ്റ്റര്‍ ചെയ്തത്.

ഗോയലിനെ (74) വെള്ളിയാഴ്ച രാത്രിയാണ് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (പിഎംഎല്‍എ) മുംബൈയിലെ ഓഫീസില്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം സെന്‍ട്രല്‍ ഏജന്‍സി അറസ്റ്റ് ചെയ്തത്. ഇയാളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി.

 

Latest News