ദുബൈയില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ യാത്രക്കാരനില്‍ നിന്ന് 40 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

കൊച്ചി- മലാശയത്തില്‍ ഒളിപ്പിച്ച് കടത്തിയ സ്വര്‍ണം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. നാല്‍പ്പത് ലക്ഷം രൂപ കണക്കാക്കുന്ന 788 ഗ്രാം സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. 

എസ്ജി 17 ഫ്‌ളൈറ്റില്‍ ദുബായില്‍ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വന്ന ഒരു യാത്രക്കാരനെ സംശയത്തെ തുടര്‍ന്ന് ഗ്രീന്‍ ചാനലില്‍ തടയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പേസ്റ്റ് രൂപത്തില്‍ മലാശയത്തില്‍ ഒളിപ്പിച്ച 788 ഗ്രാം സ്വര്‍ണം അടങ്ങിയ മൂന്ന് കാപ്‌സ്യൂള്‍ ആകൃതിയിലുള്ള പാ്ക്കറ്റുകള്‍ കണ്ടെടുത്തത്.

Latest News