ഭര്‍തൃമതിയെ പീഡിപ്പിച്ച് ദൃശ്യം പകര്‍ത്തി, യുവാവ് പിടിയില്‍

മട്ടന്നൂര്‍ - സൗഹൃദം നടിച്ച് ഭര്‍തൃമതിയായ യുവതിയെ കാറില്‍ കൂട്ടിക്കൊണ്ടുപോയി ലോഡ്ജ് മുറിയില്‍ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ കേസ്. മട്ടന്നൂര്‍ ഉരുവച്ചാല്‍ സ്വദേശിനിയായ മുപ്പതുകാരിയുടെ പരാതിയിലാണ് ഇടപഴശ്ശി സ്വദേശിയായ താഹിറിനെതിരെ മട്ടന്നൂര്‍ പോലീസ് കേസെടുത്തത്. പ്രതി ഒളിവിലാണ്.
ഇക്കഴിഞ്ഞ മാര്‍ച്ച് 22 ന് മമ്പറം ടൗണില്‍ യുവതിയെ കാറില്‍ കൂട്ടിക്കൊണ്ടുപോയി തലശേരിയിലെ സ്വകാര്യ ലോഡ്ജിലെ ത്തിച്ച് പീഡിപ്പിച്ചുവെന്നും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി മെയ് 31 വരെയുള്ള ദിവസങ്ങളില്‍ പീഡിപ്പിച്ചുവെന്നുമാണ് പരാതി. പോലീസ് അന്വേഷണം തുടങ്ങി.

 

Latest News