13 കാരിയായ കൊച്ചുമകളെ ഗര്‍ഭിണിയാക്കിയ മുത്തച്ഛന്‍ പിടിയില്‍

കണ്ണൂര്‍ - പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ വ്യത്യസ്ത സംഭവങ്ങളില്‍ വയോധികന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍. തളിപ്പറമ്പിലും തലശ്ശേരിയിലുമാണ് അറസ്റ്റ്.
പേരക്കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ തളിപ്പറമ്പില്‍  മുത്തച്ഛന്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റിലായി. തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ 64കാരനാണ് അറസ്റ്റിലായത്. 13 വയസുകാരിയായ കൊച്ചുമകളെയാണ് ഇയാള്‍ പീഡിപ്പിച്ച് രണ്ട് മാസം ഗര്‍ഭിണിയാക്കിയത്. വയറുവേദനയെത്തുടര്‍ന്ന് ഡോക്ടറെ കാണാന്‍ പോയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ വ്യക്തമായത്. തുടര്‍ന്ന് വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് മുത്തച്ഛന്‍ പീഡനത്തിനിരയാക്കിയ വിവരം പുറത്തു പറഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍
ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സ്‌കൂള്‍ ജീവനക്കാരന്‍ തലശ്ശേരിയില്‍ പോക്‌സോ കേസില്‍ അറസ്റ്റിലായി. തലശേരി മാക്കൂട്ടം സ്വദേശി ടി.കെ. നിഷാബിനെയാണ് (34) തലശേരി പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാസം ഒന്നാം തീയതി മുതല്‍ മുപ്പത്തിയൊന്നു വരെയുള്ള കാലയളവിലാണ് പലതവണകളായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ശല്യം സഹിക്കാതെ കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതിനെത്തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.

 

Latest News