പ്ലാസ്റ്റിക് സർജറിയെ തുടർന്ന് വൃക്ക തകരാറിലായി, അർജന്റീനിയൻ നടി മരിച്ചു

ബ്യൂണസ്‌ഐറിസ്- പ്രശസ്ത അർജന്റീനിയൻ നടിയും മോഡലും ടിവ.ി അവതാരകയുമായ സിൽവിന ലൂണ അന്തരിച്ചു. പ്ലാസ്റ്റിക് സർജറി മൂലമുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് നീണ്ടു കാലമായി അസുഖബാധിതയായിരുന്നു. 43 കാരിയായ സെലിബ്രിറ്റി 2011 മുതൽ വൃക്ക തകരാറുമായി വലയുകയായിരുന്നു. സിൽവിന ലൂണയുടെ അഭിഭാഷകൻ ഫെർണാണ്ടോ ബർലാൻഡോയാണ് മരണവാർത്ത സ്ഥിരീകരിച്ചത്. കുറെ നാളുകളായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.

'ഞങ്ങൾ എപ്പോഴും നിന്നെ സ്‌നേഹിക്കുന്നു. ഞങ്ങൾ എപ്പോഴും നിന്നെ സ്‌നേഹിക്കും. ഞങ്ങൾ ഒരേ വഴികളിലൂടെയാണ് പോയത്; നിങ്ങൾ എന്റെ തിരഞ്ഞെടുത്ത കുടുംബമായതിനാൽ ഞങ്ങൾ എപ്പോഴും എന്റെ ഹൃദയത്തിൽ ഒരുമിച്ചാണ്- നടിയുടെ സുഹൃത്തും നടനുമായ ഗുസ്താവോ കോണ്ടി ഇൻസ്റ്റഗ്രമിൽ പോസ്റ്റ് ചെയ്തു. 

Latest News