ആറന്മുളയിൽ വള്ളംകളിക്കിടെ വള്ളം മറിഞ്ഞു, കാണാതായവരെ കണ്ടെത്തി

ആറൻമുള- ആറൻമുള ഉത്രട്ടാതി വള്ളംകളിക്കിടെ മൂന്നു പള്ളിയോടങ്ങൾ മറിഞ്ഞു കാണാതായ നാലു പേരെ കണ്ടെത്തി. വൻമഴി പള്ളിയോടത്തിലെ നാലു പേരെയാണ് കാണാതായിരുന്നത്. ഇവരെ പിന്നീട് കണ്ടെത്തി. വള്ളംകളിക്കിടെ മൂന്നു പള്ളിയോടങ്ങൾ മറിഞ്ഞിരുന്നു. ഇതിലെ തുഴച്ചിൽകാരെ രക്ഷാപ്രവർത്തകർ രക്ഷിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് നാലു പേരെ കാണാനില്ലെന്ന് വൻമഴി പള്ളിയോടക്കാർ അറിയിക്കുകയും ചെയ്തു. പിന്നീട് നടത്തിയ തെരച്ചിലിലാണ് ബാക്കിയുള്ളവരെയും കണ്ടെത്തിയത്. 

Latest News