Sorry, you need to enable JavaScript to visit this website.

ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍  ഈ മാസം മുതല്‍ പണം നല്‍കണം 

ന്യൂദല്‍ഹി- ആധാര്‍ കാര്‍ഡിലെ മേല്‍വിലാസമടക്കം വിവരങ്ങള്‍ പുതുക്കണം എന്ന നിര്‍ദ്ദേശം ഇനിയും പാലിക്കാത്തതോ വേണ്ടത്ര ശ്രദ്ധിക്കാത്തതോ ആയ നിരവധി പേര്‍ രാജ്യത്തുണ്ട്. ഇത്തരക്കാര്‍ക്ക് ഇനി പണച്ചെലവേകുന്ന മാസമാണിത്. ഇതുള്‍പ്പടെ സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട ചില മാറ്റങ്ങള്‍ സെപ്തംബര്‍ മാസത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 
ഏറ്റവും പ്രധാനം ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം എന്നതാണ്. ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഈ മാസം മുതല്‍ പണം നല്‍കേണ്ടി വരും. ജൂണ്‍ 14 വരെ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം എന്നതിന്റെ കാലാവധി യു.ഐ.ഡി.എ.ഐ സെപ്തംബര്‍ 14വരെ നീട്ടിയിരുന്നു. പത്ത് വര്‍ഷം മുന്‍പ് ആധാര്‍ സ്വന്തമാക്കിയ ശേഷം വിവരങ്ങള്‍ പുതുക്കാത്തവര്‍ക്കാണ് ഇതിന് അവസരം.
ഈ സാമ്പത്തിക വര്‍ഷത്തില്‍ പബ്‌ളിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീം, സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്സ് സ്‌കീം (എസ്സിഎസ്എസ്) നിലവിലെ വരിക്കാര്‍ക്ക് ചെറുകിട സാമ്പത്തിക പദ്ധതികളില്‍ നിക്ഷേപം നടത്താന്‍ പാന്‍ നമ്പരുമായും ആധാര്‍ കാര്‍ഡുമായും ബന്ധിപ്പിക്കുന്നത് ധനമന്ത്രാലയം നിര്‍ബന്ധമാക്കിയിരുന്നു. സെപ്തംബര്‍ 30നകം ആധാര്‍ നമ്പര്‍ നല്‍കിയില്ലെങ്കില്‍ ഇവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കും.
2000 രൂപയുടെ നോട്ടുകള്‍ ഒരുതവണ പരമാവധി 20,000 രൂപയായി മാറ്റിയെടുക്കാനുള്ളതിന്റെ അവസാനതീയതി സെപ്തംബര്‍ 30ആണ്. ഇതിലൂടെ മാറ്റുന്ന പണം സ്വന്തം അക്കൗണ്ടിലും നിക്ഷേപിക്കാമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. ട്രേഡിംഗ്, ഡീമാറ്റ് അക്കൗണ്ടുകളില്‍ നോമിനേഷന്‍ നല്‍കാനോ ഒഴിവാക്കാനോ ഉള്ള സമയപരിധിയും സെപ്തംബര്‍ 30 വരെ സെബി നീട്ടിയിരുന്നു. 


 

Latest News