ന്യൂദൽഹി- ദൽഹിയിലെ നേതാജി സുഭാഷ് പ്ലേസ് പ്രദേശത്ത് 85 വയസ്സായ സ്ത്രീ ബലാത്സംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് 28 കാരനായ ആകാശ് എന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ നാലു മണിയോടെയാണ് സംഭവം. വയോധിക വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന വയോധികയെയാണ് യുവാവ് ഉപദ്രവിച്ചത്. പ്രതി വീടിനുള്ളിൽ കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇയാൾ വയോധികയെ മർദിക്കുകയും ബ്ലേഡ് ഉപയോഗിച്ച് ചുണ്ടുകൾ മുറിക്കുകയും ചെയ്തു.
വയോധികയുടെ സ്വകാര്യ ഭാഗങ്ങളിലും മുഖത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ദൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ ദൽഹി പോലീസിനോട് പ്രഥമ വിവര റിപ്പോർട്ടിന്റെ (എഫ്‌ഐആറിന്റെ) പകർപ്പും മറ്റ് വിശദാംശങ്ങളും ആവശ്യപ്പെട്ടു. വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു.