കൊച്ചി- യൂണിഫോമിലുള്ള മത്സ്യവില്പന സിനിമ പ്രമോഷന് വേണ്ടിയുള്ള നാടകമാണെന്ന ആരോപണത്തിന് കണ്ണീരിൽ കുതിർന്ന മറുപടിയുമായി ഹനാൻ. കഷ്ടപ്പെട്ട് ജോലി ചെയ്താണ് ജീവിക്കുന്നതെന്നും എനിക്ക് വൈറലാകേണ്ട ആവശ്യമില്ലെന്നും വെറുതെ വിടണമെന്നും ഹനാൻ ഫെയ്‌സ്ബുക്ക് ലൈവിലൂടെ അഭ്യർത്ഥിച്ചു. കോളേജ് പ്രിൻസിപ്പലിനും അധ്യാപികക്കുമൊപ്പമാണ് ഹനാൻ ലൈവിലെത്തിയത്. പിതാവ് ഉപേക്ഷിച്ചുപോയ, മാനസിക രോഗിയായ അമ്മയെ സംരക്ഷിക്കുന്ന ധീരയായ പെൺകുട്ടിയാണ് ഹനാനെന്ന് ഹനാൻ പഠിക്കുന്ന അൽ അസ്ഹർ കോളേജ് അധികൃതർ പറഞ്ഞു. ഹനാനെ പറ്റി ഉയർന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്നും ഇവർ വ്യക്തമാക്കി.
വീഡിയോ കാണാം