താമരശേരി ചുരത്തില്‍ കണ്ടെയ്നര്‍ ലോറിക്ക് തീ പിടിച്ചു 

കോഴിക്കോട്- താമരശേരി ചുരത്തില്‍ കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ചു. ചുരം ഒന്നാം വളവിന് മുകളില്‍ ചിപ്പിലിത്തോട് വച്ചാണ് തീപിടുത്തം ഉണ്ടായത്. എറണാകുളത്ത് നിന്നും വയനാട്ടിലേക്ക് പോകുകയായിരുന്ന ലോറിക്കാണ് തീപിടിച്ചത്. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ചുരത്തില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ടൈല്‍സ് കയറ്റിവന്ന ലോറിക്കാണ് തീപിടിച്ചത്. ഡ്രൈവര്‍ ക്യാബിനിന്റെ ഭാഗത്ത് തീ കണ്ടതോടെ ഡ്രൈവര്‍ പുറത്തിറങ്ങിയതിന്നാല്‍ ആളപായം ഉണ്ടായില്ല.

Latest News